അമ്മ
അമ്മ
അമ്മതൻ താരാട്ടിൽ
ഉറങ്ങുവാനെനിക്കിഷ്ടം...
ഇടനെഞ്ചിലെ ചൂടേറ്റ്
അന്തിഉറങ്ങുവാനെനിക്കിഷ്ടം...
ഉമ്മതന്നീടുന്നൊരമ്മതൻ പൈതലായി
വാഴ്ന്നൊരെൻ കാലമാണെനിക്കിഷ്ടം...
മുലപ്പാൽ തന്നൊരൻ ദാഹം തീർത്ത
അമ്മതൻ മടിയിൽ തലചായിച്ചുറങ്ങുവാനെനിക്കിഷ്ടം...
ഇടനെഞ്ചു പിടയുമ്പോൾ അമ്മതൻ
കരങ്ങളാൽ ശിരസ്സിൽ തഴുകുന്ന സാന്ത്വനമാണെനിക്കിഷ്ടം...
തനിച്ചാണെന്നുതോന്നുന്ന
നേരത്തുഅമ്മതൻ
അരികിലേക്കെത്തുവനെനിക്കിഷ്ടം...
Adithya Bhaskar
25-06-2021

No comments