കര്‍മ്മഫലം





"തടയാൻ കഴിവാകില്ല കർമ്മത്തിൻ 

ഫലമേവനും നിസ്തുല ശക്തമാം 

കർമ്മം ജീവിതത്തിൽമുഴച്ചിടും" - തിരുക്കുറൾ 


  കര്‍മ്മഫലം


കാറ്റുവിതച്ചൊരുകനലാൽ 

കലിതുള്ളിയകോമരമോ

കാവിനുമുന്നിൽ കൂത്താടി

കണ്ണിൽകണ്ടതോ കണത്താരെ 


കാതരയായ കൈതവൻ 

കെട്ടുപൊട്ടി കുറ്റമറ്റീടാൻ

കദനകഥ കുലദേവതയോടരുളി

കൈകൂപ്പി കുമ്പിട്ടുവീണു


കർമ്മഫലം കൊണ്ടാകയാൽ 

കാലമിങ്ങനെകഴിച്ചീടണമെന്നരുളി

കർമദോഷം കരണമായതോ 

കൈവിട്ടു കാവിലെകരിങ്കാളി 


കാലംകഴിയുന്തോറും കാതലായിമാറി

കണ്ടകശ്ശനി കണ്ണീരായി 

കാലനുമുന്നെ കഥചൊല്ലി

കാലനായുള്ളവനും കനിയാതെപോയി 


കലികാലത്തെ കല്മഷകർമ്മങ്ങളാൽ    

കർമ്മമുക്തിയോടെ കരകയറാനാവില്ല 

കർമ്മവിപാകത്താൽ  കൃപകൂടാതെ 

കാന്തികെടുത്തീടും കർമ്മസാക്ഷികൾ


"ദൈവത്തിന്റെ പ്രതിപുരുഷൻ ആയിമാറുന്ന കോലധാരിയാണെങ്കിലും 'കർമപാപം' അത്‌ അനുഭവിച്ചേ മതിയാവു"

ADITHYA BHASKAR

23-05-23




No comments