പൂർവ്വജന്മകൃതകർമ്മണ:
പൂർവ്വജന്മകൃതകർമ്മണഃ ഫലം
പാകമേതി നിയമേന ദേഹിനഃ
തൽപ്രകാശയതി ദൈവനോദിതഃ
പ്രസ്ഥിതസ്യ ശകുനഃ സ്ഥിതസ്യ ച.
അർത്ഥം :- കഴിഞ്ഞ ജന്മങ്ങളിൽ ചെയ്തിട്ടുള്ള കമ്മങ്ങളുടെ ഫലം ജീവാത്മാവിൽ ലയിച്ച്അനന്തരജന്മത്തിലെ അദൃഷ്ടങ്ങൾക്കു കാരണമായും വാസനയ്ക്കു നിദാനമായുംഭവിക്കുമെന്നു ശാസ്ത്രമുണ്ട്. അതനുസരിച്ച്, അന്തരാത്മാവിൽ ലയിച്ചിരിക്കുന്ന കമ്മഫലം മനുഷ്യൻ യാത്രചെയ്യുമ്പോഴും അല്ലാത്തപ്പോഴും ശകുനരൂപത്തിൽ പ്രകാശിച്ച്ശുഭാശുഭങ്ങളെ അറിയിക്കുന്നു.
-----------------------------------------------------------------------------------------------------------------------------
" ഇന്ന് നാം ചെയ്യുന്ന നന്മതിന്മയുടെ വിത്തുകളാണ്
നാളെ അല്ലെങ്കിൽ മറ്റൊരു ജന്മത്തിൽ നമുക്കായി
കൊയ്യുവാൻ ഇടയാകുന്ന വിളകൾ "
Adithya Bhaskar
28-05-23
No comments