തൂവൽ

 തൂവൽ 


നോവിൽ പാടുന്ന വേഴാമ്പലായി 

രാവിൽ വിതുമ്പുന്ന രാപ്പാടിയായി 

ആരെയോ തേടുന്നു തനിയെ 

വെയിലേറ്റു വാടുന്ന പൂവായി  


ഓർക്കാതെ കണ്ടൊരു കനവ് 

പൂക്കാതെ പൊഴിഞ്ഞരു മൊട്ടായി 

അകലുന്ന വഞ്ചിയെ നോക്കി 

കണ്ണീർ പൊഴിക്കുന്ന പാട്ടായി 


നാദം നിലച്ചൊരു നിലയം   

ചിലമ്പ് ചിതറിയ മേടയി 

ഉണരാത്ത പുലരിയായി മാറി 

അണയാത്ത കനലായി തേങ്ങി  


വിധിയെ ചുമലിൽ ചുമന്നു 

പതിയെ ഇരുളിൽ മറഞ്ഞു 

കാറ്റിൽ പറന്നൊരു തൂവൽ 

കാണാത്ത തീരങ്ങൾ താണ്ടി.


ആദിത്യ ഭാസ്ക്കർ 

13-06-25






No comments