മതം

  മതം 

അത് ഒരു മൂച്ചയേറിയ വാളുപോലെയാണ്. ആ മൂർച്ച ഏറിയ വാളും ഏന്തി തുള്ളികളിക്കുമ്പോൾ വളരേ എറെ ശ്രദ്ധിക്കണം, ഒന്നെകിൽ അത്‌ തനിക്കു ചുറ്റുമുള്ളവർക്ക് മുറി ഉണ്ടാക്കും അല്ലെങ്കിൽ അവനവനു തന്നെ മുറിവേൽക്കപെടും. 

മനുഷ്യനാവുക...

"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" ഗുരുവചനം...

കൈയിലേന്തി തുള്ളികളിക്കുവാനുള്ളതല്ല മതം...

അത് 

വെളിച്ചത്തെ മറക്കപെട്ട കെട്ടുകൾ പൊട്ടിക്കുവാൻ വേണ്ടി ഉള്ളതാണ്. ഏതു വാളെടുത്തു കെട്ടുകൾ മുറിച്ചു മാറ്റിയാലും അന്ധകാരം മാറുമ്പോൾ "വെളിച്ചം" അത് എല്ലാം ഒന്നു തന്നെയാണ്... "അജ്ഞാനാന്ധകാരത്തിൽ  അറിവിൻവെളിച്ചം". സൂര്യൻറെ ആവിർഭാവത്താൽ നിദ്രയ്ക്ക് ഭംഗം വരുന്നതുപോലെ, ജ്ഞാനം കൊണ്ട് മായയിൽ നിന്നും മുക്തമാകുന്നു. ഒരു തെളിഞ്ഞ കണ്ണാടിക്കുമുമ്പിൽ നമ്മെ നാം തെളിഞ്ഞു കാണും, പക്ഷെ നമുക്കും ആ കണ്ണാടിക്കും ഇടയിൽ ഒരു പുക രൂപാന്തരപ്പെട്ടാൽ നമുക്ക് നമ്മെ തെളിഞ്ഞു കാണില്ല, ബുദ്ധിയെ മായകൊണ്ട് മൂടുമ്പോൾ ആത്മബോധം ഉണ്ടാവുകയില്ല. 

വിശക്കുന്നവന് അന്നം കൊണ്ട് വിശപ്പ് ശമിപ്പിക്കുവാൻ സാധിക്കും പക്ഷെ കഞ്ഞി വേണ്ടവന് ചോറ് കഴിച്ചാൽ തൃപ്തി ആയെന്നു വരില്ല, ദഹിച്ചെന്നു വരില്ല അത് വിവിധ രൂപത്തിൽ പാകപ്പെടുത്തിയെടുക്കണം ഒരൊടുത്തരുടേയും ദഹന ശക്തിയും രുചിയും വ്യത്യസ്തമാണ്. ഭക്ഷണം അത് വിഭിന്നമാണ്‌ പക്ഷെ വിശപ്പ്‌ അത് ഒന്നേ ഉള്ളു. ആത്മജ്ഞാനം എല്ലാവര്ക്കും ഒരേപോലെ ഗ്രഹിക്കുവാൻ സാധ്യമല്ല, അത് വിവിധ രൂപത്തിലായി വ്യാഖ്യാനിക്കപ്പെടുമ്പോൾ അവനവൻറെ ധാരണശക്തിക്കനുസൃതമായി മനസ്സിലാക്കുവാൻ സാധിക്കുന്നു. എപ്രകാരമാണോ വലിയ രണ്ടോ മൂന്നോ പാത്രത്തിൽ  ശുദ്ധ വെള്ളം നിറച്ചുവെച്ചു മലിനമായ പാത്രങ്ങൾ കഴുകി ശുദ്ധി വരുത്തുന്നത്, അപ്രകാരം വൈവിധ്യമാർന്ന ആത്മജ്ഞാന സാഗരത്തിൽ മുങ്ങിക്കുളിച്ചു കയറുമ്പോൾ മനസ്സിന്റെ മലിനതമാറി ആത്മബോധം ഉണ്ടാവുന്നു.

ഈ മഹാമാരി മനുഷ്യരാശിയെ വിഴുങ്ങുമ്പോളും മതത്തിൻറെ പേരുപറഞ്ഞു കലഹിക്കുന്നവരെ  "തീ മഴയായി പെയ്യുമ്പോൾ ചുടലപ്പറമ്പിനുമുണ്ടോ വകവേദം"  തീ മഴയായി പെയ്യിത്തുകഴിഞ്ഞാൽ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച ചുടലപ്പറമ്പുകൾക്ക് എവിടെയാണ് അതിരുകൾ!

ADITHYA BHASKAR

26-05-2021No comments