രാഷ്ട്രീയം

തോൽവി ഒരു പാഠമാണ്, സ്വയം ആത്മ വിശകലനം നടത്തേണ്ട മുന്നറിയിപ്പാണ്. മുന്നോട്ടുവച്ച ഓരോ ചുവടുകളും തന്നെ തേരിലേറ്റിയ പ്രജകളുടെ നെഞ്ചത്തേക്കായിരുന്നു എന്നുള്ള മുന്നറിയിപ്പ്. 

അധികാര ദുർവിനിയോഗംകൊണ്ട് ജനങ്ങളുടെ മനസ്സിൽ മുറിവേറ്റി ആത്മസംതൃപ്തിനേടുമ്പോൾ ചിന്തിച്ചു കാണില്ല,  ഇന്നത്തെ ഈ പരാജയം എന്നേ ജനങ്ങൾ അവരുടെമനസ്സുകൊണ്ട് നിശ്ചയിച്ചിരുന്നു എന്ന്. 

തെറ്റ്‌ സ്വാഭാവികമാണ്, തന്റേതായ കാരണത്താലോ, മറ്റുള്ളവർ നിമിത്തമായോ അത്ആർക്കും സംഭവിക്കാം. ഒരു അധ്യാപകൻ  ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥി വികൃതി കാണിച്ചാൽ ചിലപ്പോ ആ അധ്യാപകൻ തന്റെ ക്ലാസ് കഴിയുന്നവരെ ആ കുട്ടിയെ ക്ലാസ്സന് പുറത്തുവരാന്തയിൽ നിർത്തും.

ആ കുട്ടിയെ കാണുന്ന മറ്റു കുട്ടികളും അധ്യാപകരും, അവൻ എന്തോ വികൃതി കാട്ടി അതാണ് പുറത്തു നിൽക്കേണ്ടി വന്നത് എന്നേ ചിന്തിക്കൂ. മറ്റുള്ളവർ എന്തും ചിന്തിച്ചുകൊള്ളട്ടെ, എനിക്ക് അടുത്ത പീരീഡ് ക്ലാസ്സിൽ കയറാലോ എന്നമട്ടിൽ നിന്നാൽ, പിന്നിടും അതുപോലുള്ള തെറ്റുകൾ ആവർത്തിച്ച് ചീത്തപ്പേര് കേൾക്കേണ്ടിവരും, പകരം പുറത്താക്കപ്പെട്ടു എന്ന ചിന്തയോടെ ആ വരാന്തയിൽ നിൽക്കുന്നനേരം ആത്മപരിശോധന നടത്തി ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ട ശ്രദ്ധ പുലർത്താം.

രാഷ്ട്രീയം ചിലർക്ക് പെറ്റമ്മയെപോലെയും പോറ്റമ്മയെപോലും ആണ്. പെറ്റമ്മ എന്ത് തെറ്റ്‌ചെയ്യിതാലും പൊറുക്കും, സാഹിക്കും. അതുപോലെ അന്തമായി വിശ്വസിക്കുന്ന, പാർട്ടി അല്ലെങ്കിൽ നേതാവ് എന്ത്‌ തെറ്റുചെയ്‌താലും തെറ്റിനെ തെറ്റായി കാണാനുള്ള മനസ്സ്  അവർക്കുണ്ടാവില്ല അത്‌ ആരുടെയും കുറ്റം കൊണ്ടല്ല ഒരൊടുത്തരുടേയും മനസ്സും കാഴ്ചപ്പാടും വിഭിന്നമാണ്‌. നേതാക്കൾക്കു വേണ്ടിയോ പാർട്ടിക്കുവേണ്ടിയോ അവർ  എന്തിനും തയ്യാറാവും. അവരുടെ വോട്ട് അത്‌ എന്നും അവർ വിശ്വസിക്കുന്ന പാർട്ടിക്കുള്ളത്  മാത്രമായിരിക്കും. പക്ഷെ പോറ്റമ്മ മക്കളെ നല്ലപോലെ നോക്കിയാൽ, മക്കളും എന്നും കൂടെ നിൽക്കും, തെറ്റുചെയ്താൽ ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ടാവും, വെറുപ്പുകൊണ്ട്ഉപേക്ഷിക്കും. അവരാണ് നിക്ഷ്പക്ഷരായ വോട്ടർമാർ അത് എന്നും വളരെ കുറച്ചു മാത്രമേഉണ്ടാവൂ. വെറൂം നേരിയ വോട്ട്ന് തോൽക്കുമ്പോൾമാത്രമേ ഓരോ പൗരന്റെയും വോട്ടിന്റെവില എന്താണെന്ന് മനസ്സിലാകുകയുള്ളു. ജാതിയുടെയോ മതത്തിന്റെയോ, കൊടിയുടെ നിറമോ, അടയാളമോ നോക്കാതെ മനുഷ്യനെ മനുഷ്യനായി കണ്ടുകൊണ്ട് അവരുടെ നെഞ്ചിൽ മുറിവേൽപ്പികാതെ, കർത്തവ്യ ബോധം മറക്കാതെ സേവനം ചെയ്യുന്നവന്റെ കൂടെ ജനങ്ങളും, ഒരു ശക്തിയും എന്നും ഉണ്ടാവും, തോൽക്കില്ല എവിടെയും.

ADITHYA BHASKAR

03-05-2021No comments