അർപ്പണം




അർപ്പണം 


മുകിലുകള്‍ 

മാലാഖകളായിമാറുമീനേരം

മരണമെന്നെ മാടി മാടി 

വിളിക്കുന്നു മുകിൽവർണ്ണാ...


വരില്ല ഞാനീ 

ഭുവനേശ്വരിതൻ 

മടിത്തട്ടുവിട്ടെങ്ങുമേ  

കളിയാടീടണം സായാഹ്നമോളം സദാ...


വർണ്ണശലഭമായി 

പറന്നുയർന്ന് സപ്തവർണങ്ങളും

തെളിഞ്ഞുകാൺകെ വാനിലെ 

മഴവില്ലായിമാറണം...


പുഞ്ചിരിയാൽ 

പൂത്തുനിൽക്കുമെൻ

പ്രണയത്തിൻ പൂമൊട്ടുകൾ

ഇറുത്തെടുത്ത് 

പുഷ്പഹാരമണിയിക്കണമെൻ കണ്ണനെ... 


കലാവിദ്യതൻ ജീവരക്തത്തിൽമുക്കി 

ഹൃദയത്തിൻതൂവൽകൊണ്ടൊരു 

കാവ്യം രചിച്ചീടട്ടെ ഞാൻ, വരില്ല  

ഈ ഭുവനേശ്വരിതൻ മടിത്തട്ടുവിട്ടെങ്ങുമെ...


കലാദേവിയുടെ കഥകളുടെ 

നിറക്കൂട്ടുകൊണ്ട് മനസ്സിലും 

മായാത്ത മായാപ്രപഞ്ചത്തിൻ വർണ്ണചിത്രം വരച്ചിടേണം...


കർമ്മനിരതനാകുവാനൊരു 

തേരിലേറുവാനികലകളാമീ 

കൽപ്പടവുകൾ, ആഴണം വാഴണം 

ഈ സിന്ദൂരസന്ധ്യമായുവോളം...


വരില്ല ഞാനീ 

ഭുവനേശ്വരിതൻ 

മടിത്തട്ടുവിട്ടെങ്ങുമേ  

കളിയാടീടണം സായാഹ്നമോളം സദാ...

Adithya Bhaskar

03-12-21





No comments