തേൻ വണ്ട്
തേൻ വണ്ട്
ഇതളുകൾ വിരിയുന്ന
പൂവിനെ തേടി
അലയുന്ന...
തേൻവണ്ടാണു നീ,
ഇതളുകൾ വിരിയുന്ന
പൂവിനെ തേടി അലയുന്ന
തേൻവണ്ടാണു നീ
കലങ്ങിയ മിഴികളിൽ കനിവിന്റെ
നാഥനായി നീ തന്ന
സ്നേഹമാണ്
എന്നിലെ ജിവൻതുടിപ്പുകള്‍
പൂവിട്ടു പൂജിച്ച
പൂക്കാരിപ്പെണ്ണു ഞാൻ
പൂവിനോട് ചൊന്നു
എൻപ്രിയനോടുള്ള പ്രണയം
എന്നുയിരിന്റെ
ഉയിരായി മാറിയ നീ...
എന്നുടലിന്റെ
ഉടയവനുമായിമാറി
നിദ്രയിലാക്കി പോയതെങ്ങോ...
നീതന്നബീജത്തിൻപാത്രമാണ്
എന്നുണ്ണി
ലാസ്യഭാവങ്ങളോടെ ആനന്ദനൃത്തമാടി
ഇരുൾമൂടി മറഞ്ഞതെങ്ങോ...
പ്രണയത്തെ
പ്രാണനിൽ പ്രതിഷ്ഠിച്ച
എൻ ഹൃദയപുഷ്പത്തിൻ
സുഗന്ധം കുളിർകാറ്റാൽ
നിന്നെ തഴുകിയിട്ടും എന്നെ
പുണരുവാൻ എന്തേ നീ
വന്നില്ല...
Adithya Bhaskar
09-08-21
No comments