ആത്മാവ്

  ആത്മാവ് 

"മനുഷ്യൻ എപ്രകാരമാണ് പഴയ വസ്ത്രങ്ങളെ  ഉപേക്ഷിച്ചു പുതിയവയെ സ്വീകരിക്കുന്നത് അപ്രകാരം തന്നെ ആത്മാവും പഴയ ദേഹങ്ങളെ വിട്ട് പുതിയതായ അന്യദേഹങ്ങളെ പ്രാപിക്കുന്നു" #ഗീത 

ദേഹ വിയോഗത്തെ വേദാന്തത്തിന്റെ ഏത് അർത്ഥതലങ്ങൾകൊണ്ട് വ്യാഖ്യാനിച്ചാലും മരണം എന്ന യാഥാർഥ്യം മുന്നിലേക്കു കടന്നുവരുമ്പോൾ അതിനെ നേരിടുവാനുള്ള മനോബലം, ഉറ്റവരുടെയും ഉടയവരുടെയും വിയോഗം ഉൾക്കൊള്ളുവാൻ സാധരണ മനുഷ്യർക്ക് ബുദ്ധിമുട്ടാണ് അവസാന നിമിഷവും ജീവിക്കണം എന്ന മോഹമേ ഉണ്ടാവൂ. ജന്മാന്തരപുണ്യംകൊണ്ട് യോഗതലത്തിൽ ജനിച്ചവർക്കോ അല്ലെങ്കിൽ ആയാസനം കൊണ്ട് സമബുദ്ധിയെ കൈവരിച്ചവർക്കോ, യോഗതലത്തിൽ എത്തിച്ചേർന്ന യോഗികൾക്കോ അത് സാധ്യമാവൂ.

വിദ്യാഭ്യാസകാലത്ത് പാഠപുസ്തകത്തിലെ ഓരോ പാഠങ്ങൾ കഴിയുന്തോറും അതിന്റെ അവസാനാം കുറെ ചോദ്യങ്ങൾ ഉണ്ടാവും അതിന്റെ ഉത്തരം നാം പഠിച്ച ആ പാഠത്തിൽനിന്നും കണ്ടത്തെണം അതേപോലെതന്നെയാണ് ജീവിതവും ഓരോ പാഠങ്ങൾ പഠിച്ചു കഴിയുമ്പോളും നാം ശ്രദ്ധിക്കാതെ പോവുന്ന ഒരുപാട് ചോദ്യ ചിഹ്നങ്ങൾ ഉണ്ട് ആ ചോദ്യങ്ങളെ കണ്ടെത്തിക്കൊണ്ട് അതിനുള്ള ഉത്തരവും ആ പാഠങ്ങളിൽനിന്നും ഗ്രഹിക്കുവാൻ സമയം കണ്ടെത്തിയാൽ ജീതയാത്രയിലെ പരീക്ഷണങ്ങളെ നേരിടാൻ സാദ്ധ്യമാവും. പ്രാഥമിക വിദ്യാഭ്യാസം വരെ പഠിക്കും ചിലർ ബിരുദവും ബിരുദാനന്ത ബിരുദവും നേടും അതിലും ചുരുക്കം പേർ പി.എച്.ഡിയും ഡോക്ടറേറ്റ്ഉം നേടും അതുപോലെ ആത്മീയതയുടെ അന്തർഗതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജീവിത രഹസ്യങ്ങൾ അറിയുന്നു യോഗികൾ.

ഓരോ ജീവിതവും ഓരോ വേദികളിൽ അരങ്ങേറുന്ന നാടകം പോലെയാണ് ചിലർ നാടകത്തിന്റെ ആദ്യം തൊട്ട് അവസാനം വരെ അഭിനയിച്ചു കൊണ്ടിരിക്കും മറ്റുചിലർ അവരുടെ ഭാഗം അഭിനയിച്ചു കഴിഞ്ഞാൽ വേദിവിട്ടിറങ്ങും എല്ലാം തിരക്കഥ എഴുതിവച്ച ദൈവം തമ്പുരാന്റെ കൈകളിലാണ്. മരണം എന്ന യാഥാർഥ്യം എന്നും കൂടെ ഉണ്ട്. മരണത്തിൽ നിന്നും ഓടി ഒളിക്കുവാൻ ആർക്കും സാദ്ധ്യം അല്ല.

"നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങൾ ഭ്രാന്തമായി കെട്ടി ഉയർത്തപ്പെട്ട കൊട്ടകൾക്കുള്ളിൽ പോയാലും" #ഖുർആൻ 

ഒന്ന് ഉറങ്ങി കിടന്നാൽ അടുത്ത നേരം എഴുനേൽക്കുവാൻ സാധിക്കും എന്ന ഉറപ്പില്ലാതെ ഇന്നലെ എന്ന ഭൂതകാലത്തേ ഓർത്തുകൊണ്ടും നാളെ എന്ന ഭാവികാലത്തെ സ്വപ്നം കണ്ടുകൊണ്ടും ഇന്ന് എന്ന സുന്ദരമായ വർത്തമാനകാലത്തിൽ ജീവിക്കുവാൻ നാം മറന്നുപോകുന്നു.

എഴുതുവാൻ പ്രേരിപ്പിച്ചത് പ്രിയ സുഹൃത്ത് രഞ്ചുവേട്ടന്റെ വിയോഗം. ഒരു കൊടുങ്കാറ്റുമൂലം രൂപാന്തരപ്പെട്ട വിമൂകതയുടെ അലകൾ ഇരു വശങ്ങളിൽ ചേക്കേറിയ ഓർമ്മകൾ കരയിലോ വെള്ളത്തിലോ എന്നല്ലപോലെ ആടി ഉലഞ്ഞുകൊണ്ടിരിക്കുന്നു.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും വച്ചുകൊണ്ട് ആഗ്രഹസാഫല്യം പൂർത്തിയാക്കാനാവാതെ യാത്രയായി...

Adithya Bhaskar

05-11-2020



No comments