നീ പാടുന്ന...

 നീ പാടുന്ന ഓരോ പാട്ടിലുമുണ്ട് നിന്റെ

മിഴികൾക്ക് പറയാനൊരു പ്രണയം,

അധരങ്ങൾക്ക് പറയാനൊരു കഥ,

കണ്ഠത്തിൽ നിന്നും ഉയർന്നു വരുന്ന

നാദത്തിന് പറയാനൊരു വിരഹം,

ഓരോ ശ്വാസത്തിലുമുണ്ട്

നൊമ്പരത്തിൻ

നെടുവീർപ്പ്.

എങ്കിലും ...

മങ്ങിയ ജലാശയത്തിലും ശോഭിച്ചു നിൽക്കുന്ന അമ്പിളിയെപോലെ കലങ്ങിയ ഹൃദയത്താലും നറു പുഞ്ചിരിയേകി നീ ശോഭിച്ചു നിൽക്കുന്നു.

Adithya Bhaskar

07-06-2021No comments