Sara'S

കാല്പനികതയുടെയും യാഥാർഥ്യത്തിന്റെയും  കഥാവിഷ്കാരത്തെ ദൃശ്യ വിസ്മയമാക്കിതീർക്കുന്ന സിനിമയിലൂടെ, അവരവരുടെ സ്വപ്നങ്ങളാകുന്ന മറുകരയിക്ക്‌ എത്തിച്ചേരുവാൻ  ദാമ്പത്യജീവിതവഞ്ചിയെ  ഇരുവശങ്ങളിലേക്കായി തുഴയുവാൻ ശ്രമിക്കുമ്പോൾ നേരിടുന്ന യാഥാർഥ്യം തുറന്നുകാട്ടിയ ഒരു സിനിമ.

ചില കുറ്റകൃത്യങ്ങൾ തെളിയിക്കുമ്പോൾ കുറ്റവാളിയിൽ നിന്നും അവശേഷിച്ചുപോകുന്ന എന്തെങ്കിലും ഒരു തുമ്പവാം ആ അന്വഷണത്തെ മുന്നോട്ടേക്ക് നയിക്കുവാൻ സ്വാധീനിക്കുന്നത്.

അതുപോലെ ചില കഥകളെ രൂപാന്തരപ്പെടുത്തിയെടുക്കുവാൻ മറ്റൊരാളുടെ ജീവിതത്തിലെ ചില യാഥാർഥ്യങ്ങളും കാരണമായേക്കാം. അങ്ങനെയുള്ള നിരവധി സാഹചര്യങ്ങൾ ഈ ചിത്രത്തിലും ഉൾകൊള്ളിച്ചു. ക്ലൈമാക്സ്,  അത് ഏറെ വിമർശനങ്ങൾക്ക്‌ ഇടയായി.

ഒരുപക്ഷെ നാളെ ഇതുപോലെ സംഭവിച്ചേക്കാം, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതാവാം അല്ലെങ്കിൽ ഇത്‌ യഥാർത്ഥത്തിൽ സംഭവിച്ചതും ആവാം അങ്ങനെ എങ്കിൽ പ്രേക്ഷകരെ ആനന്ദിപ്പിക്കുവാനായോ, സമൂഹത്തിനു തെറ്റായൊരു സന്ദേശം ആയിമാറും എന്ന കാരണത്താലോ ആ യാഥാർഥ്യത്തെ മൂടിവച്ചതുകൊണ്ട് ഇതുപോലേ നടക്കാതിരിക്കുമോ.

ഓരോ കുറ്റവാളിയുടെയും കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെടുമ്പോളും, അത് സമൂഹത്തിനുമുമ്പിൽ വീണ്ടും ഇതേ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുവാനുള്ള സന്ദേശം ആയി മാറും എന്നുള്ള കാരണം കൊണ്ട് നിയമപാലകരോ, നീതിന്യായ വ്യവസ്ഥയോ ആ കുറ്റകൃത്യങ്ങളെ മൂടിവെക്കപെടുന്നില്ല.

എല്ലാവരുടെയും മുഖങ്ങൾ ഒരുപോലെ അല്ല. വിഭിന്നങ്ങൾ എന്നപോലെ അവരുടെ മനസ്സും, ചിന്താഗതിയും, ആഗ്രഹങ്ങളും വിഭിന്നങ്ങളാണ്. അതുകൊണ്ട് തന്നെ ഈ സിനിമ ഏറെ വിമർശങ്ങൾക്കും ഇടയുണ്ടായത്. ഒരൊടുത്തർക്കും തങ്ങൾക്കു പ്രാധാന്യം ഏറിയ ഒരു കഥ പറയാനുണ്ടാവും അവരവരുടെ ജീവിതത്തിൽ. അത് തനിക്ക് ശരിയും മറ്റൊരാൾക്ക് തെറ്റും ആവാം.

തെറ്റ്‌ മനുഷ്യ സഹജമാണ്. അറിഞ്ഞോ, അറിയാതെയോ, ചെറുതോ, വലുതോ ആയ തെറ്റുകൾ നാം ചെയ്യുന്നുണ്ടാവും പക്ഷെ ആ തെറ്റിനെ ചൂണ്ടി കാണിക്കുമ്പോളാണ് അറിയാതെ ചെയ്തുപോകുന്നതോ അല്ലെങ്കിൽ ചെയ്തുപോയതോ ആയ ഒരു കാര്യത്തിലെ തെറ്റിലെ തെറ്റും, ശരിയും ബോധ്യമാകുവാൻ കാരണമാകുന്നത്.

ഇവിടെ ഈ സിനിമയുടെ സൃഷ്ടിക്കുകാരണമായതും അതുതന്നെയും ആവാം അതിൽ തിരക്കഥ എഴുതിയ അക്ഷയ് ഹരിഷോ, ആ കഥയെ ഭംഗിയായി സംവിധാനം ചെയ്യിത ജൂഡ് ആന്റണിയോ, അഭിനയിച്ച കഥാപാത്രങ്ങളോ കുറ്റക്കാരല്ല അവർ അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു എന്നു മാത്രം.

ഏവരും നെഞ്ചിൽ ഏറ്റിയ ഒരു സിനിമയാണ് "എന്ന് നിന്റെ മൊയ്‌ദീൻ" അതിൽ കാഞ്ചനമാലയ്ക്ക് മൊയ്‌ദീനിനെ നഷ്ടപ്പെടുവാൻ പാടില്ലായിരുന്നു എന്നോ അല്ലെങ്കിൽ മൊയിദീനിനെ നഷ്ടപെട്ട കാഞ്ചനമാല മറ്റൊരു വിവാഹം കഴിക്കുന്നതായിട്ടായിരുന്നു ക്ലൈമാസ് വേണ്ടിയിരുന്നത് എന്ന് പറയുന്നതിൽ അർത്ഥമില്ല.




No comments