വെറുതെ

ഞാനിരുന്ന കല്പടവിൽ 

നിന്റെ ഓർമ്മകൾ...

മാഞ്ഞുപോയ സ്വപ്നത്തിൻ 

ഗന്ധമുണർത്തി...

നിലവിളക്കിൻ പ്രഭയിലോ 

നിന്റെ പൂമുഖം... 

പൂത്തുലഞ്ഞ ചന്ദ്രികയിൽ 

നിന്റെ സ്വരൂപം...

ഓർത്തുവച്ച വരികളാകെ 

നിന്റെ നാമവും... 

കാത്തുവച്ച നിധിപോലെ 

എന്റെ പ്രണയവും... 

ഞാനിരുന്ന കല്പടവിൽ 

നിന്റെ ഓർമ്മകൾ...

മാഞ്ഞുപോയ സ്വപ്നത്തിൻ 

ഗന്ധമുണർത്തി...

ADITHYA BHASKAR

03-08-23

No comments